ട്രിമ്മറുകളും ഹെയർഡ്രയറുമായി റിയൽമി വരുന്നു

ഇന്ത്യൻ വിപണിയിലെ സ്മാർട്ട്ഫോണുകളിലൂടെ നിറ സാന്നിദ്ധ്യമായി മാറിയ ബ്രാൻഡാണ് റിയൽമി. ഇക്കൂട്ടരിതാ പേർസണൽ കെയർ വിപണിയിലേക്ക് കടക്കുകയാണിപ്പോൾ. ഇതിന്റെ ഭാ​ഗമായി റിയൽമിയുടെ ട്രിമ്മറും ഹെയർ ഡ്രയറും ഉടൻ വില്പനക്കെത്തിക്കും. അടുത്ത മാസത്തോടെ റിയൽമി ട്രിമ്മറിന്റെയും ഹെയർ ഡ്രയറിന്റെയും ലോഞ്ചുണ്ടാകുമെന്നാണ് കമ്പനി സിഇഓ മാധവ് സേത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

“ഗുണനിലവാരമുള്ള ജീവിതശൈലിക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘട്ടമാണിത്,” എന്നാണ് സേത്ത് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. റിയൽമി തങ്ങളുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതനുസരിച്ച് റിയൽമി ബിയേർഡ് ട്രിമ്മർ, റിയൽമി ബിയേർഡ് ട്രിമ്മർ പ്ലസ് തുടങ്ങിയ പേരുകളിൽ രണ്ട് ട്രിമ്മറുകളും റിയൽമി ഹെയർ ഡ്രയറുമാണ് വില്പനക്കെത്തുക.

10 മില്ലീമീറ്റർ ചീപ്പും, 20 നീളമുള്ള ക്രമീകരണങ്ങളും, 0.5 മില്ലിമീറ്റർ കൃത്യതയുള്ള കട്ടുമാണ് റിയൽമി ബിയേർഡ് ട്രിമ്മർ ഉറപ്പ് നൽകുന്നത്. 2 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ 800 എംഎഎച്ച് ബാറ്ററിയും ട്രിമ്മറിനുണ്ട്. 68 ഡെസിബെലിൽ താഴെയാണ് ട്രിമ്മറിന്റെ ശബ്ദമെന്ന് റിയൽമി അവകാശപ്പെടുന്നു. വെള്ളം ഒരു പരിധി വരെ ചെറുത്ത് നിൽക്കുന്ന IPX7 റേറ്റിങ്ങുള്ളതാണ്.സെക്കൻഡിൽ‌ 13. 8 മീറ്റർ വരെ വിൻഡ് സ്പീഡിൽ പ്രവർത്തിക്കുന്ന തരത്തിലാണ് റിയൽമി ഹെയർ ഡ്രയറിൻ്റെ സംവിധാനമൊരുക്കിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *