Flash News

ലോക വിപണിയിൽ വിലകുറഞ്ഞ 5ജി ഫോണുമായി റയൽമി

റിയൽമി തങ്ങളുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചു. Realme V11s 5G എന്ന മോഡൽ ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് മോഡലിൻ്റെ വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,399 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 16000 രൂപ വരും). ഈ ഫോണിൻ്റെ മറ്റു സവിശേഷതകൾ നോക്കാം.

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നത്. കൂടാതെ 88.7 സ്ക്രീൻ ടു ബോഡി റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്. പ്രോസ്സസർ വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 810 പ്രോസ്സസറിലാണ് പ്രവർത്തനം നടക്കുന്നത്.

5ജി പ്രോസ്സസറാണ് ഇത്. ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലും കൂടാതെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലും ഈ മോഡൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളിലാണ് നൽകിയിരിക്കുന്നത്. ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *