റെഡ് കാർപ്പറ്റിൽ വച്ച് ജാക്കറ്റ് ഊരി; സോറിയാസിസ് പാടുകൾ കണ്ട് ഞെട്ടി ആരാധകർ
തന്റെ അസുഖം ആർക്കുമുന്നിലും മറച്ചുവയ്ക്കാനില്ലെന്ന് മോഡൽ കാര ഡെലിവീങ്. മെറ്റ് ഗാല 2022 ന്റെ റെഡ് കാർപ്പറ്റിലാണ് മോഡൽ തന്റെ ചുവന്ന ക്രോപ്പ്ഡ് ജാക്കറ്റും പാന്റുമായി എത്തിയത്. എന്നാൽ ചുവന്ന പരവതാനിയിൽ എത്തിയ കാര തന്റെ ജാക്കറ്റ് ഊരുകയായിരുന്നു. എന്നാൽ ഇത് കണ്ട് നിന്നവർ ഞെട്ടി. സ്വർണ നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് സ്വകര്യ ഭാഗങ്ങൾ മറച്ചിട്ടുണ്ടെങ്കിലും ഒരു ഭാഗം മാത്രം ഒന്നുകൊണ്ടും കവർ ചെയ്തിട്ടില്ല. അത് മോഡലിന്റെ കൈകളിലെ സോറിയാസിസിന്റെ പാടുകളാണ്.
മോഡൽ ഈ ചിത്രങ്ങളും വീഡിയോകളും സ്വന്തം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ഇത് തരംഗമായത്. താരത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. ബോഡി കോൺഫിഡൻസ് എന്നാണ് ഇതാണ്, ഇത് ധീരത എന്നെല്ലാമാണ് കമന്റുകൾ. സോറിയാസിസ് കാരണം പുറത്തേക്ക് പോകാൻ മടിച്ചിരുന്നു. എന്നാൽ കാരയുടെ ഈ പ്രവൃത്തി ധൈര്യവും ആത്മവിശ്വാസവും നൽകിയെന്ന് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്ന കാരയുടെ പ്രവൃത്തി എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കുന്നതാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom
ഡിംപലിന്റെ പുതിയ ടാറ്റൂവിന് അനൂപിന്റെ കമന്റ്