ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ വാങ്ങാൻ റിലയൻസ്

ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ വാങ്ങാൻ റിലയൻസ്

ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ സ്വന്തമാക്കാനൊരുങ്ങി റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്. നൂറ് ലക്ഷം ഡോളർ നിക്ഷേപിച്ച് മാൻഹാട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ മന്ററിൻ ഓറിയൻറൽ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റിലയന്‍സ് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇന്നലെ സ്റ്റോക് എക്സ്ചേഞ്ചിൽ റെഗുലേറ്ററി ഫയലിങ് സമർപ്പിച്ചിരുന്നു. ഇതിലാണ് അത്യാഡംബര ഹോട്ടൽ വാങ്ങുന്ന കാര്യം ഉള്ളത്. ഇതിനു വേണ്ടി ഇക്വിറ്റി ഓഹരികൾ 98.15 ദശലക്ഷം ഡോളറിന് റിലയൻസ് വാങ്ങും. കേമൻ ദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളംബസ് സെന്റർ കോർപറേഷനിലെ ഇക്വിറ്റി ഓഹരികളാണ് വാങ്ങുക. മന്ററിൻ ഓറിയൻറൽ ഹോട്ടലിൽ നിലവിൽ ഇവർക്ക് 73.37 ശതമാനം ഓഹരിയുണ്ട്. കമ്പനി വാങ്ങുന്നതിലൂടെ റിലയൻസിന്റെ നിയന്ത്രണത്തിലാവും ഈ ഹോട്ടലും. 2022 മാർച്ച് അവസാനത്തോടെ ഇടപാട് പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഇതിനായി നിക്ഷേപം നടത്തുന്നത് റിലയൻസ് ഇന്റസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ് ലിമിറ്റഡാണ്. 2003 ലാണ് മന്ററിൻ ഓറിയൻറൽ ഹോട്ടൽ സ്ഥാപിക്കപ്പെട്ടത്. പ്രിസ്റ്റീൻ സെൻട്രൽ പാർക്കിനും കൊളംബസ് സർക്കിളിനും തൊട്ടടുത്തായാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.

Comments: 0

Your email address will not be published. Required fields are marked with *