Flash News

എംജി സർവകലാശാലയ്ക്ക് മുന്നിലെ ഗവേഷകയുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് വിസി

എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനിയെ വൈസ് ചാൻസിലർ. ചർച്ചയ്ക്ക് വിളിച്ചു. വിസിയുടെ നേതൃത്വത്തിലാവും ചർച്ച നടക്കുക. ചർച്ചയ്ക്കായി ഗവേഷക എത്തിയിട്ടുണ്ട്. നിയമസഭയിലടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ അടിയന്തിര പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ ചർച്ചയ്ക്ക് വിളിച്ചത്.

നേരത്തെ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങൾ ഉത്തരവായി ലഭിക്കണമെന്ന് ഗവേഷക വിദ്യാർത്ഥിനി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഉത്തരവ് പ്രിൻ്റ് ചെയ്ത് സമരപന്തലിൽ എത്തിച്ചു. എന്നാൽ, ഇതിൽ ചില തിരുത്തലുകൾ വേണമെന്ന് ഗവേഷക ആവശ്യപ്പെട്ടു. ഒന്നര വർഷം കൂടി ഗവേഷണം തുടരാൻ ഇവർക്ക് അനുവദിച്ച് നൽകി. അതിനുള്ള ഫെലോഷിപ്പ് ഉറപ്പുവരുത്തും. 2023 മാർച്ച് മാസത്തിനു മുന്നോടിയായി ഗവേഷണം പൂർത്തിയാക്കിയാൽ മതിയാവും. ഇതൊക്കെ രേഖപ്പെടുത്തി പ്രിൻ്റ് ചെയ്ത് നൽകണമെന്നും ഗവേഷക ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *