രേഷ്മയ്ക്ക് ജാമ്യം
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസിൽ രേഷ്മയ്ക്ക് ജാമ്യം. രണ്ടാഴ്ചത്തേക്ക് പിണറായി- ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. പിണറായി പാണ്ട്യാലമുക്കിലുള്ള പ്രശാന്തിന്റെ വീട്ടിലാണ് വധക്കേസ് പ്രതി നിജിൻ ദാസ് ഒളിവിൽ താമസിച്ചത്. പ്രതിയെ സഹായിച്ച കേസിൽ പ്രശാന്തിന്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 28നാണ് പുന്നോൽ ഹരിദാസൻ കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ നിജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീടുള്ല അന്വേഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായി. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിയിരുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom