ബി ജെ പി പുനഃസംഘടന: വയനാട്ടിൽ കൂട്ട രാജി
ബിജെപി പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ കൂട്ടരാജി. വയനാട് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അധ്യക്ഷൻ കെ ബി മദൻ ലാൽ ഉൾപ്പെടെ 13പേർ രാജിവെച്ചു. പുതിയ ജില്ല അധ്യക്ഷനെ തെരെഞ്ഞെടുത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. നേതൃത്വത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് രാജിവെച്ചവർ ആരോപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർക്ക് ഏകപക്ഷീയമായ തീരുമാനത്തിലൂടെ പരിഗണന ലഭിച്ചതിലാണ് പ്രതിഷേധം. തെരഞ്ഞെടുപ്പു കോഴ വിവാദത്തിൽ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയവരാണ് രാജി വെച്ചത്. ബിജെപി വയനാട് ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടന ദിവസം തന്നെ രാജി വെച്ചത് സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ പ്രതിഷേധമറിയിക്കാനെന്നും സൂചന