Flash News
തിരിച്ചും മറിച്ചും ഇടാവുന്ന കുർത്ത: ജയസൂര്യയ്ക്ക് ഭാര്യയുടെ സമ്മാനം

തിരിച്ചും മറിച്ചും ഇടാവുന്ന കുർത്ത: ജയസൂര്യയ്ക്ക് ഭാര്യയുടെ സമ്മാനം

അനുദിനം ഡിസൈനർ ബോട്ടിക്കുകളുടെ എണ്ണം കൂടി വരുകയാണ്. എങ്ങനെ വ്യത്യസ്തമായി ഓരോരുത്തരും തങ്ങളുടെ പ്രോഡക്ട് വിപണിയിൽ എത്തിക്കുന്നുവെന്നതിലാണ് കാര്യം. നടൻ ജയസൂര്യയുടെ മിക്ക വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നത് ഭാര്യ സരിത ജയസൂര്യ തന്നെയാണ്. എപ്പോഴും ജയസൂര്യയെ കൂടുതൽ മനോഹരമാക്കുന്നതും സരിതയുടെ ഡിസൈനുകളാണ്. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയായ സംരഭകയാണ് സരിത ജയസൂര്യ. കോവിഡും ലോക് ഡൗണും ബാധിച്ച ബിസിനസിൽ കൂടുതൽ മാറ്റങ്ങളോടെ മുന്നോട്ട് വന്നിരിക്കുകയാണ് സരിത. റിവേഴ്സിബിൾ കുര്‍ത്തകളാണ് സരിതയുടെ ഏറ്റവും പുതിയ ഡിസൈനുകൾ. ജയസൂര്യ തന്നെയാണ് റിവേഴ്സിബിൾ കുർത്തകളുടെ മോഡൽ. സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് റിവേഴ്സിബിൾ കുർത്തയ്ക്ക് ലഭിക്കുന്നത്. അകവും പുറവും ഉപയോഗിക്കാൻ ആകുന്ന ട്രെൻഡി സ്റ്റൈലിലെ കുര്‍ത്തയിൽ ജയസൂര്യ തിളങ്ങുന്ന ചിത്രങ്ങളാണ് സ്റ്റുഡിയോയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വെച്ചിരിക്കുന്നത്. ജെൻറ്സ് കുര്‍ത്തയിലെ ഇത്തരം പരീക്ഷണങ്ങൾ അത്ര സാധാരണമല്ല. ലേഡീസ് റിവേഴ്സിബ്ൾ കുര്‍ത്തകളിലും സിംഗിൾ കളറുകളിലാകും കൂടുത പരീക്ഷണങ്ങൾ. എന്തായാലും തികച്ചും വ്യത്യസ്തമായ ഡിസൈനിലാണ് കുര്‍ത്തയുടെ ഇരു വശങ്ങളും. സിൽക്കിൽ മൾട്ടി കളര്‍ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. കാന്ത ഡിസൈനാണ് ഈ കുര്‍ത്തയെ വേറിട്ടാക്കുന്നത്. ഓൺലൈനായി തന്നെ ഓര്‍ഡര്‍ നൽകാം.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *