റിഫയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

റിഫയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

പ്രശസ്ത വ്ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് കോഴിക്കോട് ആർഡിഒയ്ക്ക് പോലീസ് അപേക്ഷ നൽകി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ പോസ്റ്റുമോർട്ടം നടപടികൾ സ്വീകരിക്കും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസിന്‍റെ നടപടി. മരണത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ് പറഞ്ഞു. കുറ്റക്കാരെ പോലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം റിഫയുടെ ഭ​​​ര്‍​ത്താ​​​വ് മെ​​​ഹ്നാ​​​സി​​​നെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തി പോ​​​ലീ​​​സ് കേസെടുത്തിരുന്നു.

എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *