ചൈനയിൽ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു; കൂടുതല്‍ നിയന്ത്രണങ്ങള്‍

ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ ഡെല്‍റ്റ വകഭേദം വ്യാപകമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62 രോഗികള്‍ക്കും ഡെല്‍റ്റ വകഭേദം പിടിപെട്ടതായി സ്ഥിരീകരിച്ചു. ഇതര രാജ്യങ്ങളില്‍ നിന്നെത്തിയ 23 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം പുതിയ കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡെല്‍റ്റ വകഭേദത്തിലൂടെ തുടര്‍ച്ചയായി രോഗികളുണ്ടാകുന്ന സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. വരും ദിവസങ്ങളില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ചൈനീസ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം.

Comments: 0

Your email address will not be published. Required fields are marked with *