ഇനി എരിവും പുളിയുമൊക്കെ റോബോട്ട് നോക്കട്ടെ !
അടുക്കളയിൽ അടുക്കള ജോലി വലിയ ബുദ്ധിമുട്ടാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് ഭക്ഷണത്തിൽ എരിവും പുളിയുമെല്ലാം പകമാണോ എന്ന് അറിയാനാണ് പാടാണ്. എന്നാൽ ഇതാ നിങ്ങളുടെ എരിവും പുളിയും ശരിയാണോയെന്ന് എന്ന് നോക്കാൻ ഒരു റോബോട്ട് വരുന്നു. കേട്ടിട്ട് വിശ്വാസമാവുന്നില്ലേ? റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി നോക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.
വിഭവങ്ങളുടെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിലും ഈ റോബോട്ടിന്റെ സഹായം കിട്ടും. ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ ഓരോ ഘട്ടത്തിലും ലഭിക്കുന്ന ചേരുവകളുടെ അളവ് മനസ്സിലാക്കാൻ ഈ റോബോട്ട് ഷെഫിന് കഴിയും. ഈ റോബോട്ട് വ്യത്യസ്തമായ മൂന്ന് രീതികളിലാണ് ഭക്ഷണം ചവച്ച് അരയ്ക്കുക. ഇത് അനുസരിച്ചാണ് വിഭവങ്ങളുടെ ‘ടേസ്റ്റ് മാപ്പ്’ തയ്യാറാക്കുന്നത്.
ഇത്തരത്തിൽ ടേസ്റ്റ് മാപ്പ് തയ്യാറാക്കുമ്പോൾ വിഭവത്തിലടങ്ങിയിരിക്കുന്ന ഉപ്പും മസാലയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം മനസ്സിലാക്കാനുള്ള റോബോട്ടിന്റെ കഴിവ് മെച്ചപ്പെട്ടതായി പഠനത്തിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും ചേരുവ കൂടുതലാണെന്നോ കുറവാണെന്നോ ഒക്കെ പറയുന്നതിനപ്പുറം കൂടുതൽ മിക്സ് ചെയ്യേണ്ടതുണ്ടോ, മറ്റെന്തെങ്കിലും ചേരുവ ചർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും റോബോട്ട് പറഞ്ഞുതരും.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom