കൊവിഡ് നിയമങ്ങൾ നടപ്പിലാക്കുന്ന റോബോട്ടുകൾ

കൊവിഡ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിന് അനുസരിച്ച് കൊവിഡ് നിയമങ്ങൾ പാലിക്കാതെയിരിക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. ഇത്തരം പ്രവൃത്തികൾ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലേക്കും ലോക്ക്ഡൗണിലേക്കും നയിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിൽ, കൊവിഡ് നിയമങ്ങൾ പാലിക്കാതെ നടക്കുന്നവരുടെ പിന്നാലെ നടന്ന് അവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന റോബോട്ടുകളുടെ വീഡിയോയാണ് വ്യവസായ പ്രമുഖനായ ഹർഷ് ഗോയങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് നിയമങ്ങൾ പാലിക്കാൻ സഹായിക്കുന്ന നിരവധി യന്ത്രങ്ങളുടെ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തവും രസകരവുമാണ് ഈ റോബോട്ടുകൾ. ഹർഷ് ഗോയങ്ക പങ്കുവെച്ച 1 മിനിറ്റ് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പൊതു സ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന റോബോട്ടുകളെ കാണാം. സെൻസറുകളിലൂടെ മാസ്ക് ധരിക്കുന്നവരെയും ധരിക്കാത്തവരെയും തിരിച്ചറിയാനുള്ള കഴിവ് ഈ റോബോട്ടുകൾക്കുണ്ട്. മാസ്ക് ധരിക്കാത്തവർക്ക് മാസ്ക് നൽകാനും ഇവർ ശ്രദ്ധിക്കുന്നു.

‘കൊവിഡ് പെരുമാറ്റചട്ടങ്ങൾ നടപ്പിലാക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത്തരം രീതികൾ ഇന്ത്യയിലും പിന്തുടരണമെന്നും പലരും അഭിപ്രായപ്പെട്ടു.

വീഡിയോ കാണാം : https://twitter.com/i/status/1408719937519034370

Comments: 0

Your email address will not be published. Required fields are marked with *