സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണു
മഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണു. കോഴിക്കോട് തോട്ടുമുക്കം ഗവ. യു പി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. സ്കൂൾ പൂട്ടിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്കി നവീകരണ പ്രവര്‍ത്തന നടപടികള്‍ തുടങ്ങാനിരിക്കെയാണ് അപകടം. അതേസമയം കെട്ടിടം തകര്‍ന്നത് സ്കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന് പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom