റോഷന്‍ ബഷീറിന്റെ ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’ 9 ഒടിടികളില്‍ റിലീസ് ചെയ്തു

റോഷന്‍ ബഷീര്‍ ചിത്രം ‘വിന്‍സന്‍റ് ആന്‍ഡ് ദ് പോപ്പ്’ സിനിയ, ഹൈ ഹോപ്പ്സ് എന്നിവ ഉള്‍പ്പെടെ 9 ഒടിടികളിലായി റിലീസായി. റോഷന്‍ ‘ദൃശ്യത്തി’നു ശേഷം അഭിനയിക്കുന്ന വന്‍ സ്വീകാര്യത നേടുന്ന ചിത്രമാണ് ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’. വളരെ സ്റ്റൈലിഷ് ആയ ഗെറ്റപ്പില്‍ ആണ് ബിജോയ് പി.ഐ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഖില്‍ ഗീതാനന്ദ് ആണ് ഈ ചിത്രത്തെ മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം സഞ്ജീവ് കൃഷ്ണന്‍ ഒരുക്കുന്ന ‘വിന്‍സന്റ് ആന്‍ഡ് ദ് പോപ്പ്’ എഡിറ്റ് ചെയ്തിരിക്കുന്നത് കിരണ്‍ വിജയ് ആണ്. വാണിമഹല്‍ ക്രിയേഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.

റിവെഞ്ജ് ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ പ്രമേയം വിന്‍സെന്റ് എന്ന ഹിറ്റ്മാന്‍ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു യാത്രാവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി നടത്തുന്ന സംഭാഷണവും, തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആണ്. വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രത്തില്‍ ടാക്സി ഡ്രൈവറായ ഹോജയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ റിയാസ് അബ്ദുള്‍റഹീം ആണ്.

Comments: 0

Your email address will not be published. Required fields are marked with *