Flash News

മൂന്നാംലോക മഹായുദ്ധം തുടങ്ങിയെന്ന് റഷ്യ

റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ തകർത്തതോടെ മൂന്നാംലോക മഹായുദ്ധത്തിന് തുടക്കമായെന്ന് റഷ്യ. റഷ്യയുടെ ഔദ്യോ​ഗിക ചാനലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ വണ്ണിന്റെ അവതാരക ഒൽഗ സ്കബീവയാണ് പോരാട്ടം രൂക്ഷമാകുന്നതിനിടെ ലോകമഹായുദ്ധത്തിനു തുടക്കമായെന്ന് അഭിപ്രായപ്പെട്ടത്. പോരാട്ടം നാറ്റോയ്ക്കെതിരെയാണെന്നും മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ഒൽഗ സ്കബീവ അഭിപ്രായപ്പെട്ടു.

റഷ്യന്‍ മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു കപ്പൽ തകർന്നതോടെ റഷ്യ പോരാട്ടം കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. 2 നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ചാണ് കപ്പൽ യുക്രൈൻ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് റഷ്യ സ്ഥിരീകരിച്ചുവെങ്കിലും ഇത് യുക്രൈൻ ആക്രമണത്തിലാണെന്നു സമ്മതിച്ചിരുന്നില്ല. കപ്പലിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കപ്പൽ തകർന്നതെന്നായിരുന്നു റഷ്യൻ വിശദീകരണം.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *