Flash News

സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു: സെയ്ഫ് അലിഖാന്‍

വസ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. ‌‌തന്റെ പുതിയ ചിത്രമായ ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തൽ. സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ് നഷ്ടപ്പെട്ടതെന്ന് താരം പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നു.

മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് അറിയിച്ചു. വസ്തു ഓഫീസ് ആവിശ്യത്തിന് വേണ്ടി വാങ്ങിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബണ്ടി ഓര്‍ ബബ്ലി 2വിൽ തട്ടിപ്പുക്കാരന്റെ വേഷ സെയ്ഫ് കൈകാര്യം ചെയ്യുന്നത്. ഇതേ പറ്റി സംസാരിക്കുന്നതിനിടെ ആണ് താൻ നേരിട്ട യഥാർത്ഥ സംഭവം താരം പറഞ്ഞത്.

Comments: 0

Your email address will not be published. Required fields are marked with *