മലയാളികളുടെ സൂപ്പർ വില്ലൻ അന്തരിച്ചു
ചലച്ചിത്ര നടനും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സലീം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. 1952ല്‍ ചെന്നൈയിലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. 1987-ല്‍ ദൂരദര്ശന് സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു.’ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു. 1989-ല്‍ പ്രതാപ് പോത്തന് സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി ആദ്യമായി വെള്ളിത്തിരയില്‍ എത്തി. 1990-ല്‍ ഭരതന് സംവിധാനം ചെയ്ത താഴ് വാരം എന്ന സിമിയില്‍ മോഹന്‍ലാലിന്റെ വില്ലനായി മികച്ച പ്രകടനം കാഴ്ചവച്ചു. 1997-ല്‍ കൊയ്ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് അഭിനയിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom