ആ കെട്ടിടത്തിന് മുകളില്‍ നിന്നും ഞാന്‍ ചാടിയത് നിങ്ങള്‍ പിറകിലുണ്ടെന്ന ധൈര്യത്തില്‍: വെളിപ്പെടുത്തലുമായി സാമന്ത

ഏറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് സാമന്ത. ഒട്ടനവധി കഥാപാത്രങ്ങളെ താരം നമുക്ക് സമ്മാനിച്ചിട്ടുമുണ്ട്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദി ഫാമിലി മാന്‍ 2-ല്‍ സാമന്ത അവതരിപ്പിച്ച കഥാപാത്രവും നിരവധി പ്രസംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്. സാമന്തയുടെ ഗംഭീരമായ സംഘട്ടന രംഗങ്ങളും ദി ഫാമിലി മാന്‍ 2-ന്റെ ആകര്‍ഷണങ്ങളാണ്. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങളെക്കുറിച്ച് സാമന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ്. വെബ് സീരീസിന്റെ ചെറിയൊരു രംഗത്തിന്റെ ചിത്രീകരണ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ശരീരം മുഴുവന്‍ വേദനിക്കുമ്പോഴും മികച്ചരീതിയില്‍ മുന്നേറുവാന്‍ പ്രചോദനം നല്‍കിയതിന് യാനിക് ബെന്നിന് നന്ദി. (വേദനസംഹാരികള്‍ക്കും നന്ദി).’ എന്നാണ് താരം കുറിച്ചത്. ദി ഫാമിലി മാന്‍ 2 നു വേണ്ടി സാമന്തയെ സംഘട്ടന രംഗങ്ങള്‍ പരിശീലിപ്പിച്ചത് യാനിക് ബെന്നാണ്. ‘കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുന്ന രംഗത്തില്‍ അങ്ങനെ ചാടിയത് നിങ്ങള്‍ എന്റെ പിന്നിലുണ്ടെന്ന വിശ്വാസത്താലാണെന്നും താരം യാനിക് ബെന്നിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

വീഡിയോ
https://www.instagram.com/p/CPznNvHLz61/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *