മികവ് തെളിയിച്ച സംരംഭകയായി സാമന്ത അക്കിനേനി

അഭിനേത്രി മാത്രമല്ല, മികച്ച സംരംഭക കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. കഴിഞ്ഞ വർഷമാരംഭിച്ച സാഖി എന്ന വസ്ത്ര ബ്രാൻഡ് കൂടാതെ പുതുതായി ഫാഷൻ ജ്വല്ലറി ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ് താരമിപ്പോൾ. ഇതിന് വേണ്ടി ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡുമായി താരം കരാറിൽ ഒപ്പുവച്ചുവെന്നാണ് വിവരം. സാഖിയെന്ന പേരിൽ തന്നെയാണ് ജ്വല്ലറി വിൽപനയും താരം നടത്തുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇത് സംബന്ധിച്ച ആലോചനയിലാണ് സാമന്തയെന്നും ജ്വല്ലറി ബ്രാൻഡ് ഉടൻ പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2020 സെപ്തംബർ അഞ്ചിനായിരുന്നു സാഖി വേൾഡ് എന്ന പേരിൽ താരം വസ്ത്ര ബ്രാൻഡ് ആരംഭിച്ചത്. ഡിസൈനർ വസ്ത്രം സാധാരണക്കാർക്കും ലഭ്യമാക്കുകയെന്നതാണ് സാഖിയുടെ ലക്ഷ്യം.500 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കുർത്ത, ടോപ്പ്, സാരി, പാന്റ്സ്, ചുരിദാർ എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടും. ഉത്സവ സീസണുകളുടെ ഭാഗമായി ഡിസ്കൗണ്ട് സെയിലും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾക്കൊപ്പം ഫാൻസി ആഭരണങ്ങളുടെ കളക്ഷനുമുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *