പെൺകുട്ടിയെ മുസലിയാർ അപമാനിച്ചിട്ടില്ലെന്ന് സമസ്ത
പത്താംക്ലാസുകാരിയെ സ്റ്റേജിൽ വിളിച്ച് അപമാനിച്ച സംഭവത്തിൽ എം ടി അബ്ദുള്ള മുസലിയാരെ ന്യായീകരിച്ച് സമസ്ത. പെൺകുട്ടിയെ മുസലിയാർ അപമാനിച്ചിട്ടില്ല. സംഭവത്തിൽ പെൺകുട്ടിക്കോ ബന്ധുക്കൾക്കോ പരാതിയില്ല. പെൺകുട്ടിക്ക് സ്റ്റേജിൽ കയറാൻ മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് ഇങ്ങയുള്ളവരെ സ്റ്റേജിലേക്ക് വിളിക്കേണ്ടെന്ന് പറഞ്ഞത്. സംഭവത്തിൽ ബാലവകാശ കമ്മീഷന്റെ കേസ് സ്വാഭാവികം. കേസിനെ നിയമപരമായി നേരിടുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഗവർണർക്ക് ഇസ്ലാമിക നിയമങ്ങളെ പറ്റി അറിയുമോ എന്ന് അറിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom