സാംസങ്ങും ആപ്പിളും പിന്നിൽ; ലോക സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി ഷവോമി

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി ചൈനീസ് കമ്പനി ഷവോമി. പ്രമുഖ കമ്പനിയായ സാംസങ്ങിനേയും ആപ്പിളിനേയും പിന്തള്ളിയാണ് ഷവോമി ഒന്നാം സ്ഥാനം നേടിയത്. ചരിത്രത്തിലാദ്യമായാണ് സാംസങ്ങും ആപ്പിളിളും വിപണിയിൽ പിറകോട്ട് പോയിരിക്കുന്നത്. കൗണ്ടര്‍പോയിന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂണ്‍ മാസത്തില്‍ ഷവോമിയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജൂണില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച കമ്പനിയും ഷവോമിയായി. 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച രണ്ടാമത്തെ കമ്പനി ഷവോമി ആയിരുന്നു. 2011 നു ശേഷം ഇതുവരെ 800 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി വിറ്റഴിച്ചത് ഉണ്ട് എന്നാണ് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടിലുള്ളത്.

ചൈനയിലെയും യൂറോപ്പിലെയും ഇന്ത്യയിലെയും കൊവിഡ് വ്യാപനം കുറഞ്ഞത് ജൂണ്‍ മാസത്തില്‍ ഷവോമിക്ക് നേട്ടമായി. ഇതേ സമയത്ത് സാംസങ്ങിന് വിതരണശൃംഖല തടസ്സപ്പെടുകയും അത് സാരമായി വില്‍പ്പനയെ ബാധിക്കുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ മാത്രം ചൈനീസ് വിപണിയില്‍ 16 ശതമാനത്തിലേറെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *