മലയാളിമങ്ക വേഷത്തില്‍ ഇത്രയും ഗ്ലാമറസോ? ശ്രദ്ധ നേടി സംയുക്ത

മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിലെ ഏറ്റവും ഐശ്വര്യവും മനോഹരവുമായ വേഷമാണ് സെറ്റ് സാരി. തനി മലയാളിമങ്ക വേഷത്തില്‍ ആരെ കണ്ടാലും മനസ്സിന് കുളിര്‍മ്മയാണെന്ന് മാത്രമല്ല, മലയാളി എന്നതില്‍ അഭിമാനവും തോന്നും. അതായത്, ഗ്ലാമര്‍ എന്ന വാക്കിന് തീരെ പ്രസക്തിയില്ലാത്ത വേഷമാണ് കേരള സാരിയുടുത്ത സ്ത്രീ സങ്കല്പം. ഈ സങ്കല്പത്തെ തച്ചുടച്ചിരിക്കുകയാണ് നടി സംയുക്താ മേനോന്‍. നടിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

കേരള സാരിയില്‍ അതിസുന്ദരിയാണ് നടി. അതേസമയം ഗ്ലാമര്‍ ലുക്കിലുമാണ്. ചിത്രത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ നടിയുടെ മലയാളിമങ്ക ലുക്ക് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ സംയുക്ത പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടുതന്നെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

തീവണ്ടി എന്ന ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം മികച്ച വേഷത്തില്‍ തിളങ്ങിയ നടിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വെള്ളം ആണ്. ജയസൂര്യ ആയിരുന്നു ചിത്രത്തിലെ നായകന്‍. തമിഴിലും മലയാളത്തിലുമായി ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *