ബിജു മേനോന്റെ നായികയായി ഒരു സിനിമ ലഭിച്ചാൽ അഭിനയിക്കുമോ..? സംയുക്തയുടെ മറുപടി ഇങ്ങനെ

വിവാഹശേഷം സിനിമ ഉപേക്ഷിച്ച നടിമാരുടെ പട്ടികയിലാണ് സംയുക്താവര്‍മ്മയും. പിന്നീട് പല സന്ദര്‍ഭങ്ങളിലും സംയുക്ത തിരികെയെത്തുമോ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ബിജു മേനോന്റെ നായികയായി ഒരു സിനിമ വന്നാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനാണ് സംയുക്ത മറുപടി നല്‍കിയിരിക്കുന്നത്. അറിയില്ല സത്യത്തില്‍ ഞാനതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നതാണ് സത്യം. പെട്ടെന്ന് ചോദിച്ചപ്പോള്‍ അഭിനയിക്കുമോ ഇല്ലയോ എന്നു പറയാന്‍ പറ്റണില്ല. എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ. സംയുക്ത പറഞ്ഞു.തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും അവരെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും താൻ വിലക്കിയിട്ടില്ലെന്നും ബിജു മേനോൻ നേരത്തെ പറഞ്ഞിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *