അന്ന് നടിയുടെ മാറിടം മറയ്ക്കാന്‍ ചെന്നു സഞ്ജയ് ദത്ത്; ആളിക്കത്തിയ വിവാദം

ബോളിവുഡിലെ പിടിച്ചുകുലുക്കിയ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. നടൻ സഞ്ജയ് ദത്തും നടി അമീഷ പട്ടേലും തമ്മിലുണ്ടായ വഴക്ക് ബോളിവുഡിലെ പിടിച്ചു കുലുക്കിയിരുന്നു.2012ല്‍ ഗോവയില്‍ ഡേവിഡ് ധവാന്റെ മൂത്ത മകന്‍ രോഹിത് ധവാന്റെ സംഗീത് ചടങ്ങിനിടെ നടന്ന കാര്യങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത്.

അന്ന് നടന്ന ചടങ്ങില്‍ സഞ്ജയ് ദത്തും ഭാര്യ മാന്യതയും നടി അമീഷ പട്ടേലും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ അമീഷ ധരിച്ച വസ്ത്രം വളരെ ചെറുതായി പോയി. ശരീരഭാഗങ്ങള്‍ വരെ പുറത്ത് കണ്ടതോടെ സഞ്ജയ് ദത്തിന് അത് ഇഷ്ടപ്പെട്ടില്ല. ഒരു ദുപ്പട്ട ഉപയോഗിച്ച് ആ ഭാഗങ്ങള്‍ മറയ്ക്കാന്‍ നടന്‍ ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജുവിന്റെ ആവശ്യത്തിന് നിഷേധാത്മകമായ രീതിയിലൂടെ മറുപടിയാണ് അമീഷ നല്‍കിയത്. അമീഷയുടെ കൈയ്യിലുണ്ടായിരുന്ന ദുപ്പട്ട എടുത്ത് സഞ്ജു തന്നെ മാറിടങ്ങള്‍ മറച്ചു. അവിടെയൊരു പ്രശ്നം അമീഷയ്ക്കുണ്ടാവുമെന്ന് അദ്ദേഹം ചിന്തിച്ചില്ല.

എന്നാല്‍ നടിയതിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു. തന്നോട് ഇത്തരം കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ ആരാണെന്നും താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചത് സഞ്ജയ് ദത്തിനെ ബാധിക്കുന്നില്ലെന്നുമൊക്കെ ആരോപിച്ച് അമീഷ ബഹളമുണ്ടാക്കി. പെട്ടെന്ന് കാര്യങ്ങളില്‍ ബോധ്യം വന്ന സഞ്ജയ് ഒരു അവിടെ നിന്നും നിശബ്ദനായി നടന്ന് പോയി. അടുത്ത ദിവസം അദ്ദേഹം മുംബൈയിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

പലരും അമീഷയെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല നടി. പില്‍ക്കാലത്ത് അങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി നടി എത്തിയിരുന്നു. സഞ്ജു തന്നെ സംരക്ഷിക്കുന്ന ആളാണെന്നും അദ്ദേഹം ഒരിക്കലും മോശമായി പെരുമാറില്ലെന്നുമാണ് അമീഷ പറഞ്ഞത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *