അന്ന് ഞാൻ കുടുംബത്തെയോർത്ത് കരഞ്ഞു: സഞ്ജയ് ദത്ത്
തിയേറ്ററുകളെ ആഘോഷമാക്കി മുന്നേറുകുയാണ് കെ. ജി. എഫ് ചാപ്റ്റർ ടു. ചിത്രത്തിൽ വില്ലനായി എത്തിയത് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്തായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കെ. ജി. എഫ് ചാപ്റ്റർ ടുവിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഞ്ജയ് ദത്തിനെ കാന്‍സര്‍ പിടിപ്പെട്ടത്. ചികിത്സക്കായി ഇന്ത്യയിൽ നിന്ന് മാറി നിന്നതെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആ ഒരു സമയം ജീവിതത്തിൽ നിന്ന് കഴിഞ്ഞു പോയത് അത്രയധികം പ്രയാസപ്പെട്ടിട്ടായിരുന്നവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഓർത്ത് വല്ലാതെ കരഞ്ഞു പോയ നിമിഷങ്ങളായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. എല്ലാ വേദനകളിൽ നിന്ന് തിരിച്ചുവന്നു ഇപ്പോഴത്തെ ജീവിതം ജീവിക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ടെന്ന് സഞ്ജയ് ദത്ത് പറയുന്നു. സിനിമയയുടെ വിജയത്തിന്റെ സന്തോഷത്തിലെന്നും : സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു.
‘ലോക്ക്ഡൗണ്‍ സമയത്തെ സാധാരണ ഒരു ദിവസമായിരുന്നു അത്. എഴുന്നേറ്റശേഷം ഏതാനും ചുവടുകള്‍ വച്ചെങ്കിലും എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. കുളിച്ച ശേഷവും ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനായില്ല.2020 ഓഗസ്റ്റിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു രോഗം തിരിച്ചറിയുമ്പോള്‍. സഹോദരി പ്രിയയാണ് ഈ വിവരം തന്നെ അറിയിച്ചത്. അന്ന് ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടറെ വിളിച്ചു. എക്സ് റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടു. അത് പുറത്തെത്തിക്കണമായിരുന്നു. ട്യൂബര്‍ക്കുലോസിസ് ആണെന്നാണ് കരുതിയത്. പക്ഷേ അത് അര്‍ബുദമായിരുന്നു,’ സഞ്ജയ് ദത്ത് പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom