Flash News

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്നാണ് സൂചന. പ്രഖ്യാപനം വരും ദിവസം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പേ ടീം പ്രഖ്യാപനം ഉണ്ടായേക്കും.

മലയാളി താരം സഞ്ജു സാംസണ് പകരമായി രാജ്യാന്തര ക്രിക്കറ്റിൽ ചില മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഇഷാൻ കിഷൻ ഇടം പിടിച്ചേക്കും. ഋഷഭ് പന്ത് ഉള്ളതിനാൽ കിഷൻ ബാക്കപ്പ് വിക്കറ്റ് കീപ്പറായാവും ഇടം നേടുക. സ്പിന്നർമാരായ വരുൺ ചക്രവർത്തിയോ രാഹുൽ ചഹാറോ യുസ്‌വേന്ദർ ചഹാലിനൊപ്പം ടീമിൽ ഇടം നേടും. ഫിറ്റ്നസ് കൂടി പരിഗണിക്കുമ്പോൾ രാഹുൽ ചഹാറിനാവും സാധ്യത. പരുക്കേറ്റ് ഐപിഎലിൽ നിന്ന് പുറത്തായ വാഷിംഗ്ടൺ സുന്ദർ ലോകകപ്പ് ടീമിൽ നിന്നും പുറത്തായേക്കും.

Comments: 0

Your email address will not be published. Required fields are marked with *