സാറാ തെൻഡുൽക്കർ ബോളിവുഡിലേക്ക്

സാറാ തെൻഡുൽക്കർ ബോളിവുഡിലേക്ക്

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍. സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 24കാരിയായ സാറയ്ക്ക് അഭിനയത്തില്‍ വളരെയധികം താല്‍പ്പര്യമുണ്ട്. ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചത്. ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയ പാഠങ്ങള്‍ പോലും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് സാറയുമായി അടുത്തബന്ധമുള്ള ഇതിവൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *