Flash News

വിവാദ സെൽഫിയിൽ ശശി തരൂരിന് പറയാനുള്ളത്

പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാരോടാെപ്പമുള്ള ചിത്രം പങ്കുവെച്ചതിനു പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എംപി. ഒരു തമാശയെന്നോണമാണ് വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫി ട്വീറ്റ് ചെയ്തതെന്നും അതിഷ്ടാപ്പെടാത്തവരോ‌ട് ക്ഷമ ചോദിക്കുന്നെന്നും ശശി തരൂർ പ്രതികരിച്ചു.

തൃണമൂൽ കോൺ​ഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺ​ഗ്രസ് എംപി ജോതിമണി സെന്നിമലൈ, ഡിഎംകെ എംപി തമിഴാച്ചി തങ്കപാണ്ഡ്യൻ, എൻസിപി എംപി സുപ്രിയ സുലേ, അമരീന്ദർ സിം​ഗിന്റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എംപിയുമായ പ്രണീത് കൗർ എന്നിവരാണ് തരൂരിനൊപ്പം ചിത്രത്തിലുള്ളത്.

‘വനിതാ എംപിമാർ മുൻകൈയെ‌ടുത്ത് ചെയ്ത സെൽഫി സംഭവം ഒരു നർമ്മമെന്ന തരത്തിലായിരുന്നു. അതേ സ്പിരിറ്റിൽ തന്നെ ട്വീറ്റ് ചെയ്യാൻ അവരാണ് എന്നോട് ആവശ്യപ്പെട്ടത്. ചില ആളുകൾക്ക് അതിഷ്ടപ്പെടാത്തതിൽ ഞാൻ ഖേദിക്കുന്നു. പക്ഷെ ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഈ പ്രകടനത്തിൽ ഭാ​ഗമായതിൽ ഞാൻ സന്തുഷ്ടനാണ്. അത്ര മാത്രം,’ ശശി തരൂർ ട്വീറ്റ് ചെയ്തു.

 

Comments: 0

Your email address will not be published. Required fields are marked with *