ഒരാഴ്ചയ്ക്കിടെ 12,899 അനധികൃത താമസക്കാരെ പിടികൂടി സൗദി

തൊഴിൽ-അതിർത്തി നിയമങ്ങൾ ലംഘിച്ച 12,899 അനധികൃത താമസക്കാരെ പിടികൂടിയതായി സൗദി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ സുരക്ഷാ സേന വിവിധ പ്രദേശങ്ങളിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ താമസ രേഖ ലംഘിച്ചവർ 4,130 ഉം അതിർത്തി സുരക്ഷ നിയമങ്ങൾ പാലിക്കാത്തതായി 7,721 പേരും തൊഴിൽ നിയമങ്ങൾ അനുശാസിക്കാത്ത 1,048 പേരും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി കടന്ന് രാജ്യത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ 322 പേരെയാണു പിടികൂടിയത്. ഇവരിൽ 49% യെമൻ സ്വദേശികളും, 49% എത്യോപ്യ, 2% മറ്റ് രാജ്യക്കാർ എന്നിങ്ങനെയുമാണ്. 51 നിയമലംഘകർ, അനധികൃതമായി സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത്. അനധികൃത താമസക്കാർക്ക് ഗതാഗത-താമസ സൗകര്യം ഏർപ്പെടുത്തി നൽകിയതിന് അഞ്ചു പേരും അറസ്റ്റിലായതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

 

Comments: 0

Your email address will not be published. Required fields are marked with *