പുതിയ സംവിധാനവുമായി സൗദി

അപകടങ്ങളില്‍പെടുന്ന വാഹനങ്ങളിലെ കേടുപാടുകള്‍ പരിശോധിച്ച് വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിദൂര രീതിയില്‍ പൂര്‍ത്തിയാക്കുന്ന സേവനത്തിന്റെ ആദ്യ ഘട്ടത്തിന് സൗദിയില്‍ തുടക്കം. നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുന്നത്.

നിസാരമായ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഈ രീതിയില്‍ പൂര്‍ത്തിയാക്കുക. വാഹനാപകടങ്ങളെ കുറിച്ച് നജും കമ്പനിയുടെ ആപ്പ് വഴി ഫോട്ടോകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്താണ് പുതിയ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ അപകടത്തില്‍പെട്ട ഒരു കക്ഷിക്കെങ്കിലും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്നും അപകടങ്ങളില്‍ മരണങ്ങളോ പരിക്കുകളോ സംഭവിക്കാന്‍ പാടില്ലെന്നും വ്യവസ്ഥകളുണ്ട്. കൂടാതെ അപകടം നടക്കുന്ന സ്ഥലങ്ങള്‍ നജും കമ്പനിയുടെ സേവന പരിധിയില്‍ പെട്ടതായിരിക്കണം.

വാഹനാപകടങ്ങളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതെ നോക്കാനാണ് പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുന്നത്

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *