Flash News

ഇത്തവണ ഈദ് ഗാഹുകളില്ല

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അനുഭവപ്പെടുന്ന മോശം കാലാവസ്ഥ കണക്കിലെടുത്തും വിശ്വാസികളുടെ സുരക്ഷ മുൻനിര്‍ത്തിയും ഇത്തവണത്തെ പെരുന്നാളിന് തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കേണ്ടതില്ലെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ മുഴുവന്‍ ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *