സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചത് ഗാന്ധിജി പറഞ്ഞിട്ട്; രാജ്‌നാഥ് സിങ്

ഇന്നത്തെ ഇന്ത്യയാണ് സവര്‍ക്കര്‍ കണ്ട സ്വപ്‌നമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ സവര്‍ക്കര്‍ കണ്ട കാലം ആരംഭിച്ചുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്നും സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും അദ്ദഹേം പറഞ്ഞു.

ആന്‍ഡമാന്‍ ജയിലില്‍നിന്നു മോചിതനാവാനായി വി.ഡി.സവര്‍ക്കര്‍ ബ്രിട്ടീഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സവര്‍ക്കറുടെ മോചനത്തിനു ഗാന്ധിജി ശുപാര്‍ശ ചെയ്തതായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

 

 

Comments: 0

Your email address will not be published. Required fields are marked with *