ഇനി യോനോ ആപ്പിലൂടെ എളുപ്പത്തില്‍ സ്വര്‍ണ വായ്പ നേടാം; പുതിയ സംവിധാനവുമായി എസ്.ബി.ഐ

കൊവിഡ് കാലത്ത് സ്വര്‍ണ വായ്പയ്ക്കായി ഇനി ബാങ്ക് കയറിയിറങ്ങി നടക്കണ്ട. യോനോ ആപ്പിലൂടെ എളുപ്പത്തില്‍ സ്വര്‍ണ വായ്പ നേടാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് എസ്.ബി.ഐ. ഇതിലൂടെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്പോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും. വീട്ടിലിരുന്ന് തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനാവുമെന്നതാണ് പ്രധാന ഗുണം. 8.25 ശതമാനത്തിലാണ് പലിശ നിരക്ക്. 2021 സെപ്തംബര്‍ 30 വരെയാണ് (0.75% ഇളവ് ലഭ്യമാണ്) ആനുകൂല്യം, കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന പ്രത്യേകതകളെന്ന് സ്റ്റേറ്റ് ബാങ്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു.

എളുപ്പത്തിൽ നാല് ഘട്ടങ്ങളിലൂടെ യോനോ എസ്ബിഐ ഉപയോഗിച്ച് സ്വര്‍ണ വായ്പ നേടാം. വായ്പക്കായി അപേക്ഷിക്കാന്‍ ആദ്യം യോനോ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം. വിശദാംശങ്ങള്‍ നല്‍കിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം. സ്വര്‍ണവുമായി ബ്രാഞ്ച് സന്ദര്‍ശിക്കുകയാണ് രണ്ടാം ഘട്ടം. പണയം വയ്ക്കാനുള്ള സ്വര്‍ണത്തിനൊപ്പം രണ്ടു ഫോട്ടോകളും കെ.വൈ.സി രേഖകളും കരുതണം. തുടര്‍ന്ന് രേഖകളില്‍ ഒപ്പിട്ട ശേഷം വായ്പ സ്വന്തമാക്കാമെന്നും ബാങ്ക് നടപടിക്രമങ്ങൾ വിശദീകരിക്കുന്നു.

18 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ ഉള്‍പ്പെടെ സ്ഥിര വരുമാന മാര്‍ഗമുള്ളവര്‍ക്കെല്ലാം എസ്ബിഐ ഗോള്‍ഡ് ലോണ്‍ നൽകും. വരുമാനം തെളിയിക്കുന്ന രേഖകളില്ലാതെ തന്നെ പെന്‍ഷന്‍കാര്‍ക്കും ലോണ്‍ ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *