തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കും

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ സെപ്തംബര്‍ ഒന്നിന് തുറക്കും. ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച്‌ ക്ലാസുകള്‍ നടത്താനും തീരുമാനമായി.ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം.

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ആഗസ്ത് 23 വരെയാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നീട്ടിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *