Flash News
കരയെ കടൽ കവരുന്നു: ഭീതിയോടെ ആറാട്ടുപുഴ നിവാസികൾ

കരയെ കടൽ കവരുന്നു: ഭീതിയോടെ ആറാട്ടുപുഴ നിവാസികൾ

ആലപ്പുഴ ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പളളിയിൽ കടൽ തീരം പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ഈ ഭാഗം ഏതു നിമിഷവും കടൽ കൊണ്ടുപോകാവുന്ന നിലയിലാണ്. ജങ്കാർ ജംഗ്ഷന് വടക്കു വശമാണ് കരയെ കടൽ കവരുന്നത്. കടലേറ്റമുണ്ടാകുമ്പോഴും അധികൃതരെത്തി തീരം സംരക്ഷിക്കാമെന്നു പറഞ്ഞു മടങ്ങുമെങ്കിലും ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മറ്റൊരു പൊഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പ്രദേശത്തിന് പൂർണനാശമുണ്ടാകാത്തത്.പൊഴി രൂപപ്പെട്ടാൽ ഊഹിക്കുന്നതിലപ്പുറമുളള വിപത്തായതു മാറും. പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെയുള്ള ഭാഗം ഒറ്റപ്പെട്ട് ദ്വീപാകും. നൂറു കണക്കിന് കുടുംബങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാവുക. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കുമിത് വഴിതെളിക്കും.

Comments: 0

Your email address will not be published. Required fields are marked with *