തെളിവ് തേടി...;നടിയെ ആക്രമിച്ച കേസ്, ​ദിലീപിന്റെ വീട്ടിൽ പരിശോധന

തെളിവ് തേടി…;നടിയെ ആക്രമിച്ച കേസ്, ​ദിലീപിന്റെ വീട്ടിൽ പരിശോധന

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ തെളിവുകൾ തേടി പ്രതി ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇരുപത്തയഞ്ച് അം​ഗ സംഘമാണ് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്.വീട് അടച്ചിട്ട നിലയിലായിരുന്നു.​ഗേറ്റ് ചാടിക്കടന്ന് അന്വേഷണസംഘം അകത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. തുടർന്ന് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു നൽകി. നടിയെ ആക്രമിച്ചസംഭവത്തിലെ അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധഭീഷണിയിലെ തെളിവ് തേടിയാണ് പരിശോധനയെന്നാണ് വിവരം.ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുൻകൂർജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെയാണ് കോടതി കേസ് പരി​ഗണിക്കുന്നത്. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരെ ലോറിയിടിച്ച് കൊല്ലും കൈവെട്ടും എന്നതുൾപ്പടെയുള്ള ഭീഷണി ഉയർത്തിയെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സംബന്ധിച്ച തെളിവുകളും ബാലചന്ദ്രകുമാർ കൈമാറിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *