ആപ്പിളിനെതിരെ കോടതി വിധി

ഐ ഫോൺ ചാർജറില്ലാതെ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി. ബ്രസീലിയൻ കോടതിയാണ് ആപ്പിളിനെതിരെ വിധി പുറപ്പെടുവിച്ചത്. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്ജി വിശേഷിപ്പിച്ചത്. പരാതി നൽകിയ ഉപഭോക്താവിന് 1080 ‍ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ആപ്പിളിനോട് വിധിയിൽ നിർദ്ദേശിച്ചു. മധ്യ ഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.

2020-ൽ iPhone 12-ൽ ആരംഭിക്കുന്ന സ്മാർട്ട്‌ഫോണുകൾക്കൊപ്പം ചാർജിംഗ് ബ്രിക്ക്, ഹെഡ്‌സെറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് ആപ്പിൾ അവസാനിപ്പിച്ചിരുന്നു. ഇ-മാലിന്യം കുറയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നുമാണ് ആപ്പിളിന്റെ അവകാശവാദം. എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാൻ ഇത്തരമൊരു നടപടി ശ്രമിക്കുന്നുവെന്ന അവകാശവാദം അർത്ഥശൂന്യമാണെന്നും ജ‍‍ഡ്ജി പ്രസ്താവനയിൽ പറഞ്ഞു

Comments: 0

Your email address will not be published. Required fields are marked with *