ടൈപ്പ് ചെയ്യാതെയും വാട്സാപ്പിൽ ടെക്സ്റ്റ് മെസേജ് അയക്കാം..; എങ്ങനെയെന്നറിയാം

ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് ടെക്സ്റ്റ് മെസേജ് അയക്കാത്തയാളാണോ നിങ്ങൾ..? എന്നാൽ നിങ്ങൾക്ക് ടൈപ്പ് ചെയ്യാതെയും മെസേജുകള്‍ അയക്കാനുള്ള സംവിധാനം ഉണ്ട്. നിങ്ങളുടെ ഫോണിലെ വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനത്തോട് ഒരു മെസ്സേജ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി. നിങ്ങളുടെ പണി പൂര്‍ത്തിയായി.ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റെ സഹായവും, ഐഒഎസ് ഉപയോക്താക്കള്‍ക്ക് സിരിയുടെ സഹായവും ഇതിനായി ഉപയോഗിക്കാം.

വേണമെങ്കില്‍ വന്നിരിക്കുന്ന മെസ്സജുകള്‍ വായിച്ചു തരാനും നിങ്ങള്‍ക്ക് ഇവയോട് ആവശ്യപ്പെടാം. പക്ഷേ അതിനു മുന്നോടിയായി ചില പെര്‍മിഷനുകള്‍ നിങ്ങള്‍ നല്‍കേണ്ടതുണ്ട്. നോട്ടിഫിക്കേഷനുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നത് മുതലുള്ള പെര്‍മിഷനുകള്‍ നല്‍കിയാലാണ് ഇവയുടെ സഹായം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.സെറ്റിങ്സിലെ നോട്ടിഫിക്കേഷന്‍ ആക്സസ് ഓപ്‌ഷന്‍ ഗൂഗിളിന് നല്‍കുന്നതോടെ നിങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. ഒഴിവാക്കണമെങ്കില്‍ ആക്സസ് സെറ്റിങ്സില്‍ നിന്നും ഡിസേബിള്‍ ചെയ്താല്‍ മതി.

Comments: 0

Your email address will not be published. Required fields are marked with *