Flash News

ഓഹരി വിപണിയിൽ നേട്ടം; നിഫ്റ്റി 17,400 കടന്നു

റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെൻസെക്സ് 269 പോയിന്റ് ഉയർന്ന് 58,399ലും നിഫ്റ്റി 80 പോയിന്റ് നേട്ടത്തിൽ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടംതുടരുന്നു. ഇരു സൂചികകളും റെക്കോഡ് ഉയരംകുറിച്ച് മുന്നേറുകയാണ്.

ഭാരതി എയർടെൽ, മാരുതി സുസുകി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, പവർഗ്രിഡ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, നെസ് ലെ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Comments: 0

Your email address will not be published. Required fields are marked with *