Flash News

സൂചികകൾ റെക്കോർഡ് ഉയരത്തിൽ ക്ലോസ്‌ ചെയ്തു

ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. സെൻസെക്സ് 76.72 പോയിന്റ് നേട്ടത്തിൽ 60,135.78ലും നിഫ്റ്റി 50.80 പോയിന്റ് ഉയർന്ന് 17,946ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്.

ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിടുകയും ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *