Flash News

നേട്ടം തുടർന്ന് ഓഹരി വിപണി

നാലാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 148.53 പോയിന്റ് നേട്ടത്തിൽ 60,284.31ലും നിഫ്റ്റി 46 പോയിന്റ് ഉയർന്ന് 17,992ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എസ്ബിഐ, ടൈറ്റൻ കമ്പനി, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ്, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിടുകയും ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *