ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി. സെൻസെക്സ് 452.74 പോയിന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയിന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 1.5ശതമാനവും നേട്ടമുണ്ടാക്കി.

ടാറ്റ മോട്ടോഴ്സ് 20ശതമാത്തിലേറെ നേട്ടമുണ്ടാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, പവർ ഗ്രിഡ് കോർപ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. കോൾ ഇന്ത്യ, മാരുതി സുസുകി, ഒഎൻജിസി, എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

Comments: 0

Your email address will not be published. Required fields are marked with *