റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി

ആറാമത്തെ ദിവസവും റെക്കോർഡ് നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. 568.90 പോയിന്റ് നേട്ടത്തിൽ സെൻസെക്സ് 61.305.95ലും നിഫ്റ്റി 176.70 പോയിന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആർസിടിസി, അദാനി പോർട്സ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയാൽറ്റി, പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയും ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *