Flash News

നഷ്ടത്തിന് താല്‍കാലിക വിരാമം; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

തുടർച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് താൽകാലിക വിരാമമിട്ട് വിപണി. സെൻസെക്സ് 145.43 പോയിന്റ് ഉയർന്ന് 60,967.05 ലും നിഫ്റ്റി 10.50 പോയിന്റ് നേട്ടത്തിൽ 18,125.40 ലുമാണ് ക്ലോസ് ചെയ്തത്.

ഐസിഐസിഐ ബാങ്കിന്റെ ഓഹരി 11.6 ശതമാനം നേട്ടത്തിൽ 847 നിലവാരത്തിലെത്തി. ആക്സിസ് ബാങ്ക്, ഒഎൻജിസി, ജെഎസ്ഡബ്ല്യു, ഡോ.റെഡീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ബജാജ് ഫിൻസർവ് 3 ശതമാനത്തോളം ഇടിഞ്ഞു. ബിപിസിഎൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

Comments: 0

Your email address will not be published. Required fields are marked with *