ഓഹരി വിപണി നേട്ടത്തിൽ സെൻസെക്സ് 54,401

ആഴ്ചയിലെ ആദ്യദിവസം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 124 പോയിന്റ് ഉയർന്ന് 54,401ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തിൽ 16,283ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.

Comments: 0

Your email address will not be published. Required fields are marked with *