Flash News

നേട്ടമില്ലാതെ ഓഹരി വിപണി ക്ലോസ് ചെയ്തു

ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 29 പോയിന്റ് നഷ്ടത്തിൽ 58,250.26ലും നിഫ്റ്റി ഒമ്പത് പോയിന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, മിഡ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് നേട്ടത്തിലാണ്.

ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, കോൾ ഇന്ത്യ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ബ്രിട്ടാനിയ, നെസ് ലെ, ഡിവീസ് ലാബ്, വിപ്രോ, എൻടിപിസി, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *