വിഘടനവാദികൾ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇന്ത്യൻ ദേശീയതയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രമുഖ എഴുത്തുകാരി ഷെഫാലി വൈദ്യ. വിഘടനവാദികൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങളേയും സിനിമയേയും ഉപയോഗിക്കുന്നു.

വിഘടനവാദികൾ ചരിത്രത്തെ വളച്ചൊടിക്കുന്നു: ഷെഫാലി വൈദ്യ

 

വിഘടനവാദികൾ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇന്ത്യൻ ദേശീയതയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രമുഖ എഴുത്തുകാരി ഷെഫാലി വൈദ്യ. വിഘടനവാദികൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങളേയും സിനിമയേയും ഉപയോഗിക്കുന്നു. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു യൂത്തകോൺക്ലേവിന്റെ ആറാമത്തെ സെമിനാറിൽ ‘ഓപ്പറേറ്റിവ്‌സ് ബിഹൈൻഡ് ഇന്റേണൽ ത്രട്ട്‌സ് ഇൻ ഇന്ത്യ’ എന്നവിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യയിലെ മാർക്‌സിയൻ ചരിത്രകാരന്മാർ വാസ്തവ വിരുദ്ധമായി പുസ്തകങ്ങൾ രചിച്ചു. മുഗളന്മാർ നമുക്ക് കല തന്നു, താജ്മഹൽ തന്നു, ബിരിയാണി തന്നു എന്നൊക്കെയാണ് അവർ പുസ്തകങ്ങളിൽ കുറിച്ചത്. എന്നാൽ മുഗളന്മാർ നടത്തിയ കൂട്ടക്കൊലകളെക്കുറിച്ചും വംശഹത്യകളെക്കുറിച്ചും പറഞ്ഞില്ല. മഹാനായ പോരാളി എന്നാണ് ചരിത്രകാരന്മാർ വിഘടനവാദി ചരിത്രകാരന്മാർ ബാബറിനെ വാഴ്ത്തിയത്. ഹിന്ദു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ മാത്രമല്ല, ആത്മാഭിമാനത്തേയും മുഗളന്മാർ തകർത്തു. ഔറംഗസേബ്, കാശി വിശ്വനാഥ ക്ഷേത്രം തകർത്ത്, അതിന്റെ ബാക്കിവന്ന ചുമരിനോട് ചേർത്ത് പള്ളി പണിതു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ നന്ദി പ്രതിഷ്ഠ പുനരുദ്ധാരണത്തിന് മുൻപ് വരെ പള്ളിക്ക് അഭിമുഖമായാണ് ഇരുന്നത്. അതിനർത്ഥം യഥാർത്ഥത്തിൽ പ്രതിഷ്ഠ ഉണ്ടായിരുന്നത് ഇപ്പോൾ പള്ളി ഇരിക്കുന്ന ഭാഗത്തായിരുന്നു എന്നാണ്. എന്നാൽ ചരിത്രകാരന്മാർ ഇതെല്ലാം മറച്ചുവെച്ച്, മുഗളന്മാരെ പ്രകീർത്തിച്ച് ചരിത്രം രചിച്ചു.

സിനിമകളും യഥാർത്ഥ ചരിത്രത്തെ മറച്ചുവെക്കുന്നു. കൊലയാളികളുടെ കൂട്ടത്തിലും നല്ലവർ ഉണ്ടെന്ന് വരുത്തിതീർക്കാനാണ് സിനിമകളിലൂടെ ശ്രമിച്ചത്. മറാത്തകളുടെ ചരിത്രം പറഞ്ഞ താനാജി എന്ന സിനിമയിൽ പോലും ഇത് ആവർത്തിച്ചു എന്നതാണ് അതിശയകരം. മുഗളന്മാർ ആരാണെന്നും എന്താണ് ചെയ്തതെന്നും എല്ലാവർക്കും അറിയാം, എന്നാൽ അവർക്കെതിരായ പോരാട്ടത്തിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ പങ്കാളിത്തം ഉള്ളതായി വരുത്തി തീർക്കുകയുണ്ടായി. സിനിമ മേഖലയിൽ പോലും ഇത്തരത്തിൽ കൂട്ടിക്കലർത്തലുകൾ നിർബന്ധം എന്നതരത്തിലാക്കി. കശ്മീർ ഫയൽസ് മാത്രമാണ് ഇതിൽ നിന്നും വേറിട്ട് നിന്നത്. എന്നാൽ അതിന്റെ പേരിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയ്ക്ക് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവന്നതായും ഷെഫാലി പറഞ്ഞു.

മാധ്യമങ്ങളും ഇത്തരം വിഘടനവാദ പ്രവർത്തനങ്ങൾക്ക് വഴിവെച്ചു. രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടന്ന അക്രമങ്ങളെ അവർ ന്യായീകരിച്ചു. മുസ്ലീം മേഖലകളിൽക്കൂടി ഘോഷയാത്ര നടത്തിയതിനെയാണ് അവർ വിമർശിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കച്ചവട സ്ഥാപനങ്ങൾപോലും മുസ്ലീം വിഭാഗത്തിൽപ്പെട്ടവരാണ് നടത്തുന്നത് എന്നകാര്യം അവർ ബോധപൂർവം മറന്നു. ജെഎൻയുവിൽ രാഷ്ട്ര വിരുദ്ധ ശക്തികളെ വളരാൻ സാഹചര്യം ഒരുക്കുന്നതും മാധ്യമങ്ങൾ തന്നെയാണ്. ഇതിനായി അവർ കന്നയ്യ കുമാറിനേയും ഉമർ ഖാലിദിനേയും വരെ പിന്തുണച്ചു.

ഇന്ത്യമൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകൾക്ക് യാതോരുപങ്കും ഇല്ലായിരുന്നുവെന്ന് ‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രം’ എന്ന സെമിനാറിൽ സംസാരിച്ചുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകൾക്കുള്ളത്. പിടിയിലായപ്പോൾ ഡാങ്കെ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ, ഇനി തെറ്റാവർത്തിക്കില്ലായെന്ന് പറഞ്ഞ് മാപ്പെഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും അദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *