സീരിയൽ താരം വിവാഹിതയായി !
ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടെലി സീരിയൽ പാടാത്ത പൈങ്കിളിയിലെ ഐശ്വര്യ ദേവി വിവാഹിതയായി. പാടാത്ത പൈങ്കിളിയിലെ നായകനായ ദേവയുടെ സഹോദരി അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.ഒമാനില്‍ ജോലിചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയ്ക്ക് വരനായെത്തുന്നത്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രങ്ങള്‍ താരം മുന്‍പ് പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തിയിരുന്നു.നേരത്തെ വിവാഹ കാര്യം നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ഷൂട്ടിംഗിലൊക്കെ ഒരുപാട് കല്യാണങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലൊക്കെയാണ് തോന്നുന്നത്. എന്നാലും സ്വന്തം കല്യാണമാണ്, കുറച്ച് ടെന്‍ഷനുണ്ടെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ബ്ലൗസില്‍ ഒരു പല്ലക്കാണ് ചെയ്തിട്ടുള്ളത്. അതേപോലെ മെഹന്ദിയില്‍ ഒരു ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഡിസൈനാണ് കൊടുത്തിട്ടുള്ളത്.വിവാഹ ദിവസം ഐശ്വര്യ ദേവി കളിച്ച ഡാൻസും വൈറലായി. സീരിയൽ രംഗത്ത് നിന്ന് ഒട്ടേറെ പേർ പങ്കെടുത്തിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom