Flash News
പതിനേഴുകാരനെ ഇടിച്ചു കൊന്നു

പതിനേഴുകാരനെ ഇടിച്ചു കൊന്നു

വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ പതിനേഴുകാരൻ മരിച്ചു. കൈത്തണ്ടയിലെ ബാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥികൾ തമ്മിലുള്ള അടിയിൽ കലാശിച്ചത്. തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജാതി ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് ധരിച്ച് സ്‌കൂളില്‍ എത്തിയ പതിനൊന്നാം ക്ലാസുകാരനെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന 17കാരന്‍ ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസുകാരന് പിന്തുണയുമായി അതേ ക്ലാസില്‍ പഠിക്കുന്ന മറ്റു രണ്ടു വിദ്യാര്‍ഥികള്‍ കൂടി എത്തി. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വച്ച് നടന്ന അടിപിടിയിലാണ് 17കാരന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *