കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചു; പ്രമുഖ നടനെതിരെ ഭാര്യ
ഹോളിവുഡ് താരം ജോണി ഡെപ്പ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നടിയും മുൻ ഭാര്യയുമായ ആംബർ ഹെഡ്.ജോണി ഡെപ്പിനെതിരെ വിചാരണയ്ക്കിടെ ഗുരുതര ആരോപണമുന്നയിച്ച് ആംബർ ഹെഡ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രംമിച്ചെന്നും ആംബർ ഹെഡ് പൊട്ടിക്കരഞ്ഞു കോടതിയ്ക്ക് മുന്നിൽ പറഞ്ഞു കൊണ്ടു പറഞ്ഞു.നടി നേരിട്ട ക്രൂരതകൾ കേട്ട ഞെട്ടലിനാണ് സിനിമ ലോകം. 2015 ലാണ് ജോണി ഡെപ്പും ആംബർ ഹെഡും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ഡെപ്പിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ആംബർ പറഞ്ഞത്. ”ഡെപ്പുമായുള്ള തർക്കത്തിനിടെ മദ്യക്കുപ്പിയെടുത്ത് ഞാൻ നിലത്തടിച്ച് പൊട്ടിച്ചു. ഇതിൽ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് എനിക്കുനേരെ എറിഞ്ഞു. ഭാഗ്യവശാൽ അത് എന്റെ ദേഹത്തു കൊണ്ടില്ല. ഇതിനിടെ ഒരു കുപ്പിയെടുത്ത് തല്ലിപ്പൊട്ടിച്ച് അത് എന്റെ കഴുത്തിനോടു ചേർത്ത് പിടിച്ച് ഡെപ്പ് ഭീഷണിപ്പെടുത്തി. എന്റെ മുഖം വികൃതമാക്കുമെന്നായിരുന്നു ഒരു ഭീഷണി. ഞാൻ അയാളുടെ ജീവിതം നശിപ്പിച്ചെന്ന് അലറിവിളിച്ചാണ് പൊട്ടിയ കുപ്പി കഴുത്തിനുനേരെ പിടിച്ചത്’.ആംബർ ഹെഡ് പറഞ്ഞു. ഡെപ്പ് തന്റെ നൈറ്റ് ഗൗൺ വലിച്ചുകീറി കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നും ആംബർ വെളിപ്പെടുത്തി.എന്നാൽ താൻ ഒരിക്കലും ആംബർ ഹെഡിനെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ജോണി ഡെപ്പ് പറഞ്ഞത്. ഇതെല്ലാം തന്നെ ഉപദ്രവിക്കാനായി ആംബർ ഹെഡ് കെട്ടിച്ചമച്ചതെന്നാണ് ജോണി ഡെപ്പ് പറയുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom